കൊച്ചി: സംസ്ഥാന ബഡ്‌ജറ്റിൽ ഭിന്നശേഷിക്കാരെ പൂർണമായും അവഗണിച്ചതായി ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ആരോപിച്ചു. സർക്കാരിന്റെ ഏറ്റവും കൂടുതൽ കരുതലും സംരക്ഷണവും ആവശ്യമുള്ള ഭിന്നശേഷിക്കാർക്കായി കാര്യമായ തുക നീക്കിവച്ചിട്ടില്ല. സമൂഹ്യക്ഷേമ പെൻഷനുകൾ 2500 രൂപയായി ഉയർത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലേക്ക് ചെറുചുവട് വയ്ക്കാൻ പോലും തയ്യാറായിട്ടില്ല. ബഡ്‌ജറ്റിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.