പറവൂർ: പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ പറവൂർ - വൈപ്പിൻ മേഖലാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് കെ.സി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. കലേശൻ തൊഴിലാളികൾക്കുള്ള തിരിച്ചറിയിൽ കാർഡ് വിതരണം ചെയ്തു .കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി കെ.സി. രാജീവ് (പ്രസിഡന്റ്), കെ.എ. അജയകുമാർ (സെക്രട്ടറി), എം.എ. പ്രസാദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.