പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ കാവടി ഘോഷയാത്രകൾ ഇന്ന് നടക്കും.രാവിലെ 8ന് കുട്ടികളുടെ അഭിഷേകക്കാവടി. വൈകിട്ട് 6ന് ക്ഷേത്ര മൈതാനിയിൽ കാവടി ഘോഷയാത്രകൾ എത്തിച്ചേരും. തുടർന്ന് ചാക്യാർകൂത്ത്, നൃത്തനൃത്ത്യങ്ങൾ ബാലെ എന്നിവ അരങ്ങേറും. 15 ന് രാത്രി 7ന് കൊല്ലം അഭിജിത്തിന്റെ ഭക്തിഗാനമേള. 16ന് പള്ളിവേട്ട മഹോത്സവം. വൈകിട്ട് 3ന് പകൽപ്പൂരം.