പറവൂർ: സ്വാതന്ത്ര്യസമരസേനാനിയും നിയമസഭ സാമാജികനുമായിരുന്ന എൻ. ശിവൻപിള്ളയെ അനുസ്മരിച്ചു. പറവൂർ എൻ. ശിവൻപിള്ള സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.ആർ. സത്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ കെ. സുധാകരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എ. വത്സലൻ, പി.എം. ഉണ്ണിക്കൃഷ്ണൻ, കെ.ജി. ജോസഫ്, ടി.ജെ ഗധീഷ്ബാബു, വിനോദിനി രാധാകൃഷ്ണൻ, സംഗീത സുമേഷ് എന്നിവർ സംസാരിച്ചു.