കൊച്ചി: പതിനെട്ട് വയസുവരെയുള്ള കുട്ടികളുടെ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്‌കൂൾ ഹെൽത്ത് നഴ്‌സുമാർക്ക് മിനിമം വേതനവും മാറ്റാനുകൂല്യങ്ങളും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കാനുള്ള നടപടികൾ ദേശീയ ആരോഗ്യപദ്ധതിപ്രകാരം സ്വീകരിക്കണമെന്ന് ഓൾ കേരള സ്‌കൂൾ ഹെൽത്ത് നഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ലിറ്റി പി. വാളൂർ അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായി ലിറ്റി പി. വാളൂർ (പ്രസിഡന്റ്), പി.കെ. സുനിത മോൾ (സെക്രട്ടറി, ഹിമ എൻ. ഹരിഹരൻ (ട്രഷറർ), നവമി ജോയി (വൈസ് പ്രസിഡന്റ്), എം. ആശ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.