
കളമശേരി: ഇന്ത്യൻ റെയിൽവേയുടെ നിർമ്മാണഘടകങ്ങളുടെ ഉത്‌പാദനത്തിന് കുതിപ്പേകാനുള്ള പുത്തൻ യന്ത്രവുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയുടെ കളമശേരി യൂണിറ്റ്. ഏറെക്കാലം ഉപയോഗിച്ച ഇരുമ്പ് ചക്രങ്ങൾ പുനഃക്രമീകരിച്ച് (റീപ്രൊഫൈലിംഗ്) നിലവാരം ഉയർത്താനുള്ള, കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ സർഫസ് വീൽ ലെയ്ത്ത് ആണ് കളമശേരി യൂണിറ്റിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീം വികസിപ്പിച്ചത്.
കാലപ്പഴക്കമുള്ള വീലുകളുടെ തേയ്‌മാനം അവ ബോഗികളിൽ നിന്ന് അഴിച്ചുമാറ്റാതെ തന്നെ പരിഹരിക്കാനുള്ള അണ്ടർ ഫ്ളോർ ലെയ്ത്തിന്റെ നിർമ്മാണത്തിനും എച്ച്.എം.ടി ഒരുങ്ങുകയാണ്.
നേവി കപ്പലുകൾക്കുള്ള ഡയറക്ടിംഗ് ഗിയർ നിർമ്മിച്ചും എച്ച്.എം.ടി മികച്ചനേട്ടം കൈവരിച്ചിരുന്നുവെന്ന് ജനറൽ മാനേജർ ബാലമുരുകേശൻ, യൂണിറ്റ് ചീഫ് പി.എസ്. സുരേഷ് എന്നിവർ പറഞ്ഞു.