ആലുവ: ചലച്ചിത്ര സംവിധായകൻ സേതുമാധവൻ, ചലച്ചിത്ര താരങ്ങളായ കെ.പി.എ.സി ലളിത, നെടുമുടി വേണു എന്നിവരുടെ സ്മരണാർത്ഥം അടുത്തമാസം ആലുവയിൽ ത്രിദിന ചലച്ചിത്രോത്സവം സംഘടിപ്പിക്കാൻ ആലുവ ടാസ് തീരുമാനിച്ചു. ഭാരവാഹികളായി എസ്. പ്രേംകുമാർ (പ്രസിഡന്റ്), കെ. ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), സി എൻ.കെ. മാരാർ (സെക്രട്ടറി), കെ.വി. രാജീവ് (ജോയിന്റ് സെക്രട്ടറി), കെ.ജി. മണികണ്ഠൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.