
കൊച്ചി: കേരള വനിതാകമ്മിഷൻ മദ്ധ്യമേഖലാ ഓഫീസ് ഇന്ന് വൈകിട്ട് 5.30ന് എറണാകുളം ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോർജ്ജ് അദ്ധ്യക്ഷയാകും. ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മേയർ അഡ്വ.എം.അനിൽകുമാർ, കളക്ടർ ജാഫർ മാലിക്ക് തുടങ്ങിയവർ പങ്കെടുക്കും.
എറണാകുളം നോർത്ത് പരമാര റോഡിലുള്ള നഗര ദാരിദ്ര്യ ലഘൂകരണ വകുപ്പ് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഓഫീസ്. വിലാസം: കേരള വനിതാ കമ്മിഷൻ, ഒന്നാംനില, യു.പി.എ.ഡി ഓഫീസ് ബിൽഡിംഗ്, നോർത്ത് പരമാര റോഡ്, കൊച്ചി -18. ഫോൺ: 0484 2926019.