
കുറുപ്പംപടി : മുടക്കുഴ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിലെ സൂര്യ കുടുംബശ്രീ യൂണിറ്റിന് ചുണ്ടക്കുഴി യൂണിയൻ ബാങ്കിൽ നിന്ന് പത്ത് ലക്ഷം രുപ വായ്പയായി അനുവദിച്ചു. മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ പദ്ധതി ഉദ്ഘാടനം ചെയ്തു. എ.ഡി. എസ് പ്രസിഡന്റ് സോഫി രാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മണിക്കൃഷ്ണൻകുട്ടി, സി.ഡി.എസ് ചെയർപേഴ്സൻ ദീപശ്രീജിത്ത്, സൗമ്യ, റീന, എന്നിവർ പ്രസംഗിച്ചു.