കുറുപ്പംപടി : ആസാദ് കീ അമൃത് മഹോത്സവം പദ്ധതിയുടെ ഭാഗമായി മുടക്കുഴ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നെടുംകണ്ണി ചുരുളി ചിറയുടെ പുനരുദ്ധാരണ പ്രവൃത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജോസ്.എ.പോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വൽസ വേലായുധൻ, സോമി ബിജു, ഡോളി ബാബു, അനാമിക ശിവൻ, ജോബി മാത്യു, അസിസ്റ്റന്റ് എൻജിനീയറായ ഷിബി ,ഓവർസീയർ ജയശ്രീ,​ സി.ഡി.എസ് അംഗം സിമി , ശ്രീജ എന്നിവർ പ്രസംഗിച്ചു.