lib

കാലടി: ആലുവ താലൂക്ക് ബ്രൈറി കൗൺസിൽ താലൂക്ക് തല ബാലോത്സവം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.രവിക്കുട്ടൻ പതാക ഉയർത്തി. യു.പി,​ ഹൈസ്കൂൾ വിഭാഗങ്ങളിൽ വിവിധ ലൈബ്രറിയിൽ നിന്നെത്തിയ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഉച്ചയ്ക്ക് നടന്ന ടി.പി.വേലായുധൻ ഉദ്ഘാടനം ചെയ്തു.

കാവ്യാലാപനം, ചലചിത്ര ഗാനം,മോണോആക്ട്,പ്രസംഗം, കഥാപ്രസംഗം, കഥ,കവിത, ഉപന്യാസം, കഥാപാത്ര നിരൂപണം, ആസ്വാദനക്കുറിപ്പ്, ചിത്രീകരണം, കാർട്ടൂൺ ,നാടൻപാട്ട് എന്നീ മത്സരങ്ങൾ നടന്നു. താലൂക്ക് സെക്രട്ടറി വി.കെ.ഷാജി, കെ.സി.വത്സല, പി.തമ്പാൻ കെ.പി.റെജീഷ്, കെ.കെ.സുരേഷ്‌, വി.കെ.അശോകൻ, ജിനേഷ് ജനാർദ്ദനൻ, സഹൃദയ ലൈബ്രറി പ്രസിഡന്റ് എൻ.ഡി.ചന്ദ്രബോസ്, സെക്രട്ടറി പി.വി.ലൈജു ,ടി.എൽ.പ്രദീപ്, എൻ.രാധ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സഹൃദയ കാലാവേദി ആൻഡ് ലൈബ്രറി മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ടു.