കളമശേരി: കളമശേരി നിയോജക മണ്ഡലത്തിൽ 17.12 കോടിയുടെ ആറ് പദ്ധതികൾക്ക് തുക അനുവദിച്ചതിന് പുറമേ, 220.62 കോടി രൂപ അടങ്കൽ ഉള്ള 14 പദ്ധതികൾ കൂടി സംസ്ഥാന ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ടോക്കൺ തുക വകയിരുത്തിയാണ് ഈ പദ്ധതികൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയത്.