കുറുപ്പംപടി : തിരുത്തി പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ നിന്ന് പട്ടം യു.പി സ്കൂളിലേക്കും തുരുത്തി ഗവ: എൽ.പി സ്കൂളിലേക്കും വാട്ടർ കാൻ നൽകി. ക്ലബ്ബ് പ്രസിഡന്റ് ബെറിൻ വി.ബി പി.ടി.എ പ്രസിഡന്റ് അജിത്കുമാറിന് കൈമാറി. ക്ലബ്ബ് ഭാരവാഹികളായ ഡേനിൻ ജോണി, ബിനു, ബേസിൽ തുടങ്ങിയവർ പങ്കെടുത്തു.