കൊച്ചി : ജില്ലാ മെഡിക്കൽ ഓഫീസ്, നാഷണൽ ഹെൽത്ത് മിഷൻ, കൊച്ചിൻ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്നർവീൽ ക്ലബ് ഒഫ് കൊച്ചിൻ ഗ്രേറ്ററിന്റെ സഹകരണത്തോടെ കുമ്പളങ്ങി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

സ്ത്രീകളിൽ സാധാരണയായി കണ്ടുവരുന്ന സ്തനാർബുദം, സെർവിക്കൽ, ഗർഭാശയ, അണ്ഡാശയ കാൻസറുകളെ നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ പൂർണ്ണമായും സുഖപ്പെടുത്താൻ സാധിക്കുമെന്ന് കൊച്ചിൻ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി (ഒ.ആന്റ്.ജി) പ്രസിഡന്റ് ഡോ. ഗ്രേസി തോമസ് പറഞ്ഞു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ. മുരളീധരൻ, ഡോ. സി.അനില കുമാരി, ഇന്നർവീൽ ക്ലബ് പ്രസിഡന്റ് ജ്യോതി, ഡോ.അംബുജ മോഹൻ, റഷീദ എന്നിവർ പ്രസംഗിച്ചു.