കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല കലാഭവൻ മണി അനുസ്മരണം നടത്തി. ഗാനരചയിതാവ് ബൽറാം ഏ​റ്റിക്കര അനുസ്മരണ പ്രഭാഷണം നടത്തി. സി.വി. സാബുജി, ഷിഹാബ് ചേലക്കുളം, ജയൻ പുക്കാട്ടുപടി, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ ,താലൂക്ക് സെക്രട്ടറി പി.ജി. സജീവ്, ജോൺസൺ പുക്കാട്ടുപടി തുടങ്ങിയവർ സംസാരിച്ചു.