vps

കിഴക്കമ്പലം: അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കുന്നത്തുനാട് മണ്ഡലം നേതൃത്വ ക്യാമ്പ് പട്ടിമ​റ്റം പ്രിയദർശിനി ഹാളിൽ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി. .പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഹനീഫ കുഴുപ്പിള്ളി അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. യു.ഡബ്ല്യു.ഇ.സി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.എക്‌സ്. സേവ്യർ, സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് താനത്ത്, സി.കെ. അയ്യപ്പൻ കുട്ടി, കെ.കെ. പ്രഭാകരൻ, എം.എസ്. മുരളി, കെ.എം. പരീത് പിള്ള, എ.പി. കുഞ്ഞ് മുഹമ്മദ്, കെ.ജി. മന്മഥൻ, ജോളി ബേബി, ഷൈജ അനിൽ തുടങ്ങിയവർ സംസാരിച്ചു.