കൊച്ചി: കേരള കവിസമാജം സംഘടിപ്പിച്ച ഓൺലൈൻ കവിസദസ് റഫീക് അഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ.എം.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കവിസ്മൃതിയിൽ എൻ.എൻ. കക്കാടിന്റെ സഫലമീയാത്ര എന്ന കവിത ജോസഫ് ആന്റണി അവതരിപ്പിച്ചു. മധു കൂട്ടംപേരൂർ, ഹേമ ടി. തൃക്കാക്കര, ഡോ.പൂജ പി. ബാലസുന്ദരം, കെ.വി. അനിൽകുമാർ, സുകുമാർ അരീക്കുഴ, വി.എൻ.രാജൻ, കെ.ആർ.സുശീലൻ, കെ.ജെ. മേരി, പ്രശാന്തി ചൊവ്വര, നൂറുൽ അമീൻ, ചെല്ലൻ ചേർത്തല, രഘുത്തമൻ പച്ചാളം എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. അദ്ധ്യക്ഷൻ കവിതകൾ അവലോകനം ചെയ്തു. കവിസമാജം സെക്രട്ടറി പ്രശാന്തി ചൊവ്വര സ്വാഗതവും ജോയിന്റ് സെക്രട്ടറി നൂറുൽ അമീൻ നന്ദിയും പറഞ്ഞു.