പനങ്ങാട്: സന്മാർഗ്ഗ സന്ദർശിനിസഭ വക ശ്രീവല്ലീശ്വര ക്ഷേത്രത്തിലേയും വെട്ടിക്കാപ്പിള്ളിൽ ശ്രീഅന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലേയും സംയുക്ത മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. 18ന് ആറാട്ടോടെ സമാപിക്കും. ഇന്ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ചിന്തുപാട്ട്. നാളെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പൂമൂടൽ. തുടർന്ന് സ്റ്റേജ് ഷോ. 16ന് ഗുരുമന്ദിര വാർഷികം. രാവിലെ ഗുരുപൂജ, പതാക ഉയർത്തൽ. തുടർന്ന് പെരുമ്പാവൂർ സ്വാമി വൈദ്യഗുരുകുലം പ്രോഗ്രാം കോർഡിനേറ്റർ ജയരാജ് ഭാരതിയുടെ ഗുരുദേവ ധർമ്മ പ്രഭാഷണം. തുടർന്ന് അന്നദാനം. വൈകിട്ട് ദീപാരാധന, കാവടി വരവ്, സ്റ്റേജ് ഷോ. 17ന് പള്ളിവേട്ട മഹോത്സവം. രാവിലെ കൂട്ടവെടി, ഗജവീരന്മാർക്ക് സ്വീകരണം. തുടർന്ന് അന്നദാനം. വൈകിട്ട് 3ന് ആനയൂട്ട്. 4ന് പകൽപ്പൂരം, കാവടി ഘോഷയാത്ര. സന്ധ്യയ്ക്ക് കരിമരുന്ന് പ്രയോഗം. തുടർന്ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, ശയ്യാപൂജ, പള്ളിനിദ്ര. തുടർന്ന് സ്റ്റേജ് ഷോ. 18ന് ആറാട്ട് മഹോത്സവം.