കളമശേരി: പിന്നാക്കക്കാർക്ക് വേണ്ടി നിർമ്മിച്ച സൗത്ത് കളമശേരി മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് അർഹതപ്പെട്ടവർക്ക് ലേലം ചെയ്ത് കൊടുക്കണമെന്ന് സി.പി.ഐ കളമശേരി സെൻട്രൽ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടന്ന ബ്രാഞ്ച് സമ്മേളനം എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് പി.എം.നിസാമുദ്ദിൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. രമേശൻ, മണ്ഡലം കമ്മിറ്റി അംഗം എം.എസ്.രാജു, സിജു ദേവസ്സി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എസ്.സൂരജിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി അബ്ദുൾ ഷെമിറിനെയും സമ്മേളനം തിരഞ്ഞെടുത്തു.