librarycouncil
മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ബാലോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലകളിലെ പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ബാലോത്സവം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സോമൻ ഉദ്ഘാടനം ചെയ്തു. വാഴപ്പിള്ളി ജെ.ബി സ്കൂളിൽ സംഘാടകസമിതി ചെയർപേഴ്സൺ സിന്ധു ഉല്ലാസ് പതാക ഉയർത്തി. സെക്രട്ടറി സി.കെ. ഉണ്ണി, പി. അർജ്ജുനൻ, പി.കെ. വിജയൻ എന്നിവർ സംസാരിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ജീനിയസ് ലൈബ്രറി മംഗലത്തുതാഴം കദളിക്കാട് നാഷണൽ ലൈബ്രറിയും ഒന്നാംസ്ഥാനത്തും കാക്കൂർ ഗ്രാമീണ വായനശാല രണ്ടാംസ്ഥാനത്തുമെത്തി. സമാപനസമ്മേളനത്തിൽ സർട്ടിഫിക്കറ്റുകളും മെമെന്റോകളും സമ്മാനിച്ചു. സമാപനസമ്മേളനം നഗരസഭ കൗൺസിലർ കെ.ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിന്ധു ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു . നഗരസഭ പ്രതിപക്ഷ നേതാവ് ആർ. രാകേഷ് വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോകളും സമ്മാനിച്ചു . സംഘാടകസമിതി കൺവീനർ ആർ. രാജീവ് , സി.കെ. ഉണ്ണി, പി. അർജ്ജുനൻ, പി.കെ. വിജയൻ, കെ.കെ. ജയേഷ് ,എ.ഇ.ഒ ഇൻ ചാർജ് ഡി. ഉല്ലാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ കെ.കെ. കുട്ടപ്പൻ, വി.ആർ.എ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു.