കോലഞ്ചേരി: കാസർകോട് നിന്ന് തുടങ്ങിയ കെ. റെയിൽ വിരുദ്ധ സമരസമിതി വാഹനജാഥയ്ക്ക് തിരുവാണിയൂരിൽ സ്വീകരണം നൽകി. പാർലമെന്ററി പാർട്ടി ഡെപ്യൂട്ടി ലീഡർ കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയർമാൻ വിജു പാലാൽ അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, പി.ആർ. മുരളീധരൻ, ബിജു തോമസ്, ലിസി അലക്‌സ്, ഫാ. വിജു എലിയാസ്, വിനയൻ വാത്യാത്ത്, ഓമന നന്ദകുമാർ, ബിജു വി. ജോൺ, വി.പി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.