
മുവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബിന്റെ വനിതാ വേദിയുടെ പതിനഞ്ചാം വാർഷിക ആഘോഷവും ശില്പശാലയും ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഉഷാ മനാട്ട് ശില്പശാലയിൽ വിഷയാവതരണം നടത്തി. പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് അംഗം ഒ.കെ.മുഹമ്മദ് ,ജെ.എസ്.എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ദിപാ റോയി, ലൈബ്രറി പ്രസിഡന്റ് ജേക്കബ് കുര്യൻ ,സെക്രട്ടറി എം.എം.അബ്ദുൽസമദ്, വൈസ് പ്രസിഡന്റ് രാജു കാരിമറ്റം, പി.എ. അബ്ദുൽ സമദ്, ലിസോമോൾ ജെസ്ലറ്റ്, ലിസി ജോളി എന്നിവർ സംസാരിച്ചു. വനിതാ വേദി പ്രസിഡന്റ് പ്രീത ദിനേശ് സ്വാഗതവും സെക്രട്ടറി മോഹിഷാ അഭിലാഷ് നന്ദി പറഞ്ഞു.