meet

കാലടി:എസ്. എൻ. ഡി. പി ശാഖ യോഗം 2446-ാം നമ്പർ ശ്രീമൂലനഗരം സംഘടിപ്പിച്ച നേതൃത്വ പഠന ക്ലാസ് ആലുവ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.കെ. നന്ദകുമാർ അദ്ധ്യക്ഷനായി. പ്രകാശൻ തുണ്ടത്തുംകടവിൽ ക്ലാസ് നയിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, മേഖലാ കൺവീനർ കെ. കുമാരൻ, ശാഖാ വൈസ് പ്രസിഡന്റ് വി.ആർ.സദാനന്ദൻ, സെക്രട്ടറി വി.എൻ. ബാബുരാജ്, യൂണിയൻ കമ്മിറ്റി അംഗം സി.എൻ. ജോഷി വനിതാ സംഘം വൈസ് പ്രസിഡന്റ് സുമതി വേലായുധൻ, യൂത്ത് മൂവ്മെന്റ് ഭാരവാഹിയായ സോബിഷ്, മരണാനന്തര സംഘം സെക്രട്ടറി സ്മിത്ത് എന്നിവർ പങ്കെടുത്തു.