പിറവം: ഭാരതീയ മസ്ദൂർ സംഘം പിറവം മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മേഖലാ പ്രസിഡന്റ് സി.എൻ. വേണു അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വി.ജി.ബിജു ജില്ലാ കമ്മറ്റി അംഗം ബീനസുരാജ് മേഖലാ ഭാരവാഹികളായ കെ.ജയൻ. അച്ചുഗോപി എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.വിജയൻ സമാപന പ്രസംഗം നടത്തി. ​ശ്രീജിത്ത് നാരായണൻ (പ്രസിഡന്റ് ),​ അച്ചുഗോപി ,ബിജുമാധവ് എ.ആർ.ഹരിദാസ് (വൈസ് പ്രസിഡന്റുമാർ)​ വി.ജി.ബിജു ( സെക്രട്ടറി )​ അജിത പ്രമോദ്,​ ടി.എ.ആനന്ദ് ചന്ദ്രബോസ് എം.എം. (സെക്രട്ടറി )​,​ അനിൽ പെരുമൂഴിക്കൽ (ട്രഷറർ)​ എന്നിവരെ തെരഞ്ഞെടുത്തു