ആലങ്ങാട്: സഹൃദയ റോഡിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. പഞ്ചായത്ത് 12.25 ലക്ഷംരൂപ ഫണ്ടിൽനിന്ന് ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. ബിജു, എൽസ ജേക്കബ്, നിറ്റ സാബു, ഷാര പ്രവീൺ, ബിൻസി സുനിൽ, അസി. എൻജിനീയർ അമലു വി. ഗോപാൽ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ മുരളീധരൻപിള്ള, സക്കറിയ മണവാളൻ, മാലിക് പാത്തല, ബിനു പി. ഹസ്സൻ, ടി.വി. സുകുമാരൻ, സി.പി. ശിവൻ, സിനി റെജി എന്നിവർ പ്രസംഗിച്ചു. കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറി രജനി സുരേന്ദ്രൻ വരച്ച മന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് സമർപ്പിച്ചു.