കൊച്ചി: പാലക്കാട് സൻജിത്ത് വധക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ഹർജിയിൽ സ്റ്റേറ്റ്മെന്റ് നൽകാൻ സർക്കാരിന് സമയം അനുവദിച്ചാണ് ഹർജി ജസ്റ്റിസ് കെ.ഹരിപാലിന്റെ ബെഞ്ച് മാറ്റിയത്. എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ കേസിൽ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം.