bank

മുളന്തുരുത്തി: കുട്ടികൾക്കായി കേരളബാങ്ക് ആരംഭിച്ച നിക്ഷേപപദ്ധതിയായ വിദ്യാനിധിയുടെ ഉദ്ഘാടനം ആരക്കുന്നം സെന്റ് ജോർജ്ജസിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡംഗം അഡ്വ.പുഷ്പ ദാസ് നിർവഹിച്ചു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷനായി.

കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക, പഠനാവശ്യങ്ങൾക്ക് അതുപയോഗിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. നിക്ഷേപകർക്ക് എസ്.ബി അക്കൗണ്ടിൽ 4 ശതമാനം പലിശ നൽകും. എ.ടി.എം., മൊബൈൽ ബാങ്കിംഗ് സൗകര്യം, രക്ഷകർത്താവിന് 2 ലക്ഷം രൂപവരെ ഇൻഷ്വറൻസ് പരിരക്ഷ, ഭാവിയിൽ വിദ്യാഭ്യാസ ലോൺ തുടങ്ങിയവയും ലഭ്യമാണ്.

ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി., കേരള ബാങ്ക് ആരക്കുന്നം ബ്രാഞ്ച് മാനേജർ ലില്ലി വി.വി., ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പി.ടി.എ. പ്രസിഡന്റ് ബീന പി. നായർ, വിദ്യാനിധി നിക്ഷേപപദ്ധതി കോ-ഓർഡിനേറ്റർ ജെർളി ചാക്കോച്ചൻ, അദ്ധ്യാപകരായ ജീനു ജോർജ്, ഇന്നു വി. ജോണി എന്നിവർ സംസാരിച്ചു.