കൊച്ചി: ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി ലയൺസ് ക്ലബ് ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സഹകരണത്തോടെ മുരിക്കാശ്ശേരി അൽഫോൻസ ഹോസ്പിറ്റലിൽ കുട്ടികൾക്ക് കാൻസർ ആശുപത്രി നിർമ്മിച്ചു നൽകും. ശിലാസ്ഥാപനം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജയിംസ് നിർവഹിച്ചു. ചടങ്ങിൽ സിസ്റ്റർ പ്രൊഫ. സുഗുണ, സിസ്റ്റർ ഡൽഫീന, കുര്യൻ ജോൺ, ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറർ സി.ജെ. ജെയിംസ്, ഡിസ്ട്രിക്ട് സെക്രട്ടറി ജോൺസൺ സി. എബ്രഹാം, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി സാജു പി. വർഗീസ്, ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി ജോർജ്ജ് സാജു, ഗീവർ പോൾ, ജിജോ അബ്രഹാം, ജോസഫ് പുതുമന, ജോസ് വർഗീസ്, നോബിൾ എന്നിവർ സംസാരിച്ചു.