അങ്കമാലി: ബഡ്ജറ്റിൽ കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കറുകുറ്റി ആഴകം റോഡ് ബി.എംബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് 5കോടി രൂപ വകയിരുത്തിയതായി റോജി എം. ജോൺ എം.എൽ.എ അറിയിച്ചു. അങ്ങാടിക്കടവ് പുതിയപാലം, വേങ്ങൂർനായത്തോട് റോഡിന്റെ പൂർത്തീകരണം, ചെമ്പിച്ചേരി റോഡിന്റെ പൂർത്തീകരണം, അങ്കമാലിചമ്പന്നൂർ റെയിൽവേ മേൽപ്പാലം, മഞ്ഞപ്രചുള്ളി റോഡ്, മഞ്ഞപ്രവടക്കുംഭാഗം ആനപ്പാറ റോഡ്, തിരുപറമ്പ് പാലം, വിവിധ സർക്കാർ സ്‌കൂളുകളുടേയും ആശുപത്രികളുടേയും നവീകരണം, ജലസേചന പദ്ധതികളുടെ പുനരുദ്ധാരണം ഉൾപ്പെടെ നിരവധി പദ്ധതികൾ സർക്കാരിന് സമർപ്പിച്ചിരുന്നുവെങ്കിലും കേവലം ഒരു പ്രവൃത്തിക്ക് മാത്രമാണ് തുക അനുവദിച്ചതെന്നും ഇത് പ്രതിഷേധാർഹമാണെന്നും എം.എൽ.എ പറഞ്ഞു.