kunjikrishnan
നായത്തോട് നവയുഗ കലാസമിതിയുടെ നേതൃത്വത്തിൽ നടന്ന പഠന ക്ലാസ്സിന്റെ ഭാഗമായി ഡോ.കെ വി കുഞ്ഞികൃഷ്ണന് കാലടി എസ് മുരളീധരൻ മെമന്റോ നൽകുന്നു.

അങ്കമാലി: നായത്തോട് നവയുഗ കലാസമിതിയുടെ ആഭിമുഖ്യത്തിൽ പുരോഗമന കലാസാഹിത്യസംഘം, കെ.ആർ. കുമാരൻ മാസ്റ്റർ നവയുഗ വായനശാല എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പഠനക്ലാസ് പരമ്പരയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണൻ ക്ലാസെടുത്തു. പാലയ്ക്കാട്ടുകാവ് ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസിൽ പുരോഗമന കലാസാഹിത്യസംഘം ഏരിയാ സെക്രട്ടറി ഷാജി യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. നവയുഗ കലാസമിതി പ്രസിഡൻ്റ് രതീഷ്‌കുമാർ കെ. മാണിക്യമംഗലം സ്വാഗതവും പു.ക.സ യൂണിറ്റ് പ്രസിഡന്റ് സി.കെ. ദാസൻ നന്ദിയും പറഞ്ഞു. ഡോ.കെ.വി. കുഞ്ഞികൃഷ്ണന് വായനശാല പ്രവർത്തകൻ കാലടി എസ് മുരളീധരൻ മെമന്റോ നൽകി.