shiny
മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് നേടിയ സി.ടി. ജായിക്ക് മൂക്കന്നൂർ വിജ്ഞാനമിത്ര സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ഉപഹാരം സമ്മാനിക്കുന്നു.

അങ്കമാലി: മികച്ച അങ്കണവാടി ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് നേടിയ മൂക്കന്നൂർ എരപ്പ് അങ്കണവാടിയിലെ ഹെൽപ്പർ സി. ടി. ജായിയെ മൂക്കന്നൂർ വിജ്ഞാനമിത്ര സംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മൂക്കന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്റു അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിശുവികസന പദ്ധതി സൂപ്പർവൈസർ കെ.ഒ. ജെസി, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പോൾ പി. കുര്യൻ, വിജ്ഞാനമിത്ര സംസ്‌കാരിക വേദി പ്രസിഡന്റ് ടി.എം. വർഗീസ്, സെക്രട്ടറി പി.ഡി. ജോർജ്, കെ.ജെ. സെബാസ്റ്റ്യൻ, എം.പി. സഹദേവൻ, പി.സി. പത്രോസ്, അരുൺ ചാക്കപ്പൻ, എം.ഒ. വർഗീസ്, ചാക്കപ്പൻ മുണ്ടാടൻ, കെ.ടി. വർഗീസ്, സി.പി. അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോർജ് അവാർഡ് ജേതാവിന് ഉപഹാരം നൽകി.