kkntc
കെ.കെ.എൻ.ടി.സി വെങ്ങോല പഞ്ചായത്ത് വാർഷികസമ്മേളനം എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അറക്കപ്പടി: കെ.കെ.എൻ.ടി.സി വെങ്ങോല പഞ്ചായത്ത് വാർഷിക സമ്മേളനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് തമ്പി കണ്ണാടൻ മുഖ്യപ്രഭാഷണം നടത്തി. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ് മുതിർന്ന സ്ത്രീ തൊഴിലാളികളെ ആദരിച്ചു . ജില്ലാ പ്രസിഡന്റ് എം.എം. രാജു, ടി.എം. കുര്യാക്കോസ്, ജോജി ജേക്കബ്, അഡ്വ. അരുൺ ജേക്കബ്, വി.എച്ച്. മുഹമ്മദ്, എം.ബി. ജോയി, എം.പി. ജോർജ്, രാജു മാത്താറ സലോമി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.