
കൊച്ചി: പട്ടികജാതി വിഭാഗം അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനത പട്ടികജാതി മോർച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം കളക്ടറേറ്റ് പടിക്കൽ മാർച്ചും പ്രധിഷേധ ധർണയും നടത്തി. പട്ടിക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. സി.എം. മോഹനൻ, മനോജ് മനക്കേക്കര, എൻ.എം. രവി, ലതഗോപിനാഥ്, സി.എൻ.വിൽസൺ, എൻ.കെ. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.