കാലടി: കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ ആദിശങ്കര ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിന്റെയും അന്താരാഷ്ട്ര ഓട്ടോമേഷൻ സൊസൈറ്റി സ്റ്റുഡന്റ്സ് ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ ഡിപ്പാർട്ട്‌മെന്റ് ഐ.എസ്.എ കോൺക്ലേവ് സംഘടിപ്പിച്ചു.
ബാംഗ്ലൂർ ഇന്നവേറ്റീവ് കൺസൾട്ടന്റ് ഐ.എൻ.സി പ്രിൻസിപ്പൽ കൺസൾട്ടന്റ് ആനന്ദ് അയ്യർ, പൂനെ ഡൈമെൻഷൻ മെക്കാനിക്സ് ലിമിറ്റഡ് എം.ഡി. വിശ്വജിത് ഗോഖലെ തുടങ്ങിയവർ മുഖ്യാതിഥികളായി. നൂതന റോബോട്ടിക് സംവിധാനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ സംവദിച്ചു. മനുഷ്യരുമായി യോജിച്ച് പ്രവർത്തിക്കുന്ന ചെലവ് കുറഞ്ഞ റോബോട്ടുകളെ വികസിപ്പിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് കോൺക്ലേവ് തുടക്കമിട്ടു.
ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി. ജയശങ്കർ, പ്രിൻസിപ്പൽ ഡോ.വി. സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു. ഐ.എസ്.എ ബാംഗ്ലൂർ വിഭാഗം എക്സിക്യുട്ടീവ് അംഗം രവി ബാലകൃഷ്ണൻ, ആദിശങ്കര ഐ.എസ്.എ സ്റ്റുഡൻസ് ചാപ്റ്റർ കോ ഓഡിനേറ്റർ പ്രൊഫ. ശ്രീദീപ് കൃഷ്ണൻ, ഡീൻ ആർ. രാജാറാം എന്നിവർ നേതൃത്വം നൽകി.