നെടുമ്പാശേരി: ചെങ്ങമനാട് മീസാൻ യുണൈറ്റഡ് ക്ലബ് സംഘടിപ്പിച്ച സോക്കർ ലീഗ് സീസൺ ഫോർ ടൂർണമെന്റിൽ സിനർജി എഫ്.സി ഓവറോൾ ചാമ്പ്യന്മാരായി. ബൊക്ക ജൂനിയേഴ്‌സാണ് റണ്ണറപ്പ്. ജൂനിയർ വിഭാഗത്തിൽ ഗണ്ണേഴ്‌സ് എഫ്.സി ഒന്നാം സ്ഥാനവും ഇത്തിഹാദ് എഫ്.സി രണ്ടാംസ്ഥാനവും നേടി.
വിജയികൾക്ക് ചെങ്ങമനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.എം. പ്രദീപ്കുമാർ ട്രോഫികൾ സമ്മാനിച്ചു. മുഹമ്മദലി ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് ഭാരവാഹികളായ സജീർ അറക്കൽ, കെ.എം. മുഹമ്മദ് സദ്രുദ്ദീൻ, സിദ്ധീക്ക് മണേലിൽ, ഹിദായത്ത് ലത്തീഫ്, കെ.എച്ച്. ഗദ്ദാഫി എന്നിവർ സംസാരിച്ചു.