lakshmi

കൊച്ചി: വിഷൻ 2020 ന്റെ ഭാഗമായി ഡോ. എ.പി.ജെ അബ്ദുൽ കലാം രൂപീകരിച്ച ലീഡ് ഇന്ത്യ ഫൗണ്ടേഷന്റെ ഇൻസ്‌പെയറിംഗ് വുമൺ പുരസ്‌കാരത്തിന് ലക്ഷ്‌മി അതുൽ അർഹയായി. .

പതിനാറ് രാജ്യങ്ങളിൽ കമ്പനികളുള്ള ഏരിസ് ഗ്രൂപ്പിന്റെ ഡയറക്ടറാണ് ലക്ഷ്‌മി അതുൽ. പ്രോജക്ട് ഇൻഡിവുഡിന്റെ ഡയറക്ടർ, ഓസ്‌കർ കൺസൾട്ടൻസി ഡിവിഷന്റെ മേധാവി, മറൈൻ, മെഡിക്കൽ ഇവന്റുകളുടെ സംഘാടക, മോഡൽ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.

എൻ.ഐ.ടിയിൽ നിന്ന് ബി.ടെക് കരസ്ഥമാക്കിയ ലക്ഷ്‌മി അതുൽ ട്രാഫിക് എൻജിനീയറിംഗ് ആൻഡ് ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് വിഭാഗത്തിൽ എം.ടെക്കും നേ‌ടിയിട്ടുണ്ട്. സാമുദ്രിക വ്യവസായമേഖലയിലെ ഉന്നത അംഗീകാരമായ 'എ. എസ്.എൻ.ടി ലെവൽ ത്രീ' സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ഇന്ത്യയിലെ അഞ്ച് സ്ത്രീകളിൽ ഒരാളാണ് ലക്ഷ്‌മി.