pp
പെട്ടമല -ചൂരമുടി ടൂറിസം പദ്ധതിയുടെ നിവേദനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചനും മന്ത്രി മുഹമ്മദ് റിയാസിന് നൽകുന്നു.

കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ ടൂറിസം സാദ്ധ്യതകളുള്ള പെട്ടമല -ചൂരമുടി പദ്ധതികളുടെ വിശദമായി നിർദ്ദേശങ്ങൾ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്തി മുഹമ്മദ് റിയാസിന് മുടക്കുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി സമർപ്പിച്ചു. വില്ലേജിൽ ഒരു ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചൂരമുടിമലയും പുലയണിപ്പാറയും - പെട്ടമലയുംകൂടി സംയോജിപ്പിച്ച് ബോട്ടിംഗ്, റോപ്പ്‌വേ അടക്കമുള്ള ടൂറിസവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളാണ് മന്ത്രിക്ക് നിവേദനമായി സമർപ്പിച്ചിട്ടുള്ളത്. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റേയും നേതൃത്വത്തിലാണ് മന്ത്രിയെ കണ്ടത്. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ്‌ എ.പോൾ, വൽസ വേലായുധൻ, രാജേഷ് എന്നിവർ പങ്കെടുത്തു.