കൊച്ചി : എളമക്കര-പേരണ്ടൂർ പ്രദേശത്തെയും വടുതല ഭാഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പേരണ്ടൂർ വടുതല പാലത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് 6,53,17,174 രൂപ അനുവദിച്ചതായി ടി.ജെ. വിനോദ് എം.എൽഎ. അറിയിച്ചു. നേരത്തെ 24.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനവും സർവ്വേ നടപടികളും പൂർത്തിയാക്കിയതാണ്. സ്ഥലമേറ്റെടുപ്പിന് തുക അനുവദിച്ചതിനാൽ നടപടികൾ പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പിന് കൈമാറിയാൽ പാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ടി.ജെ .വിനോദ് എം.എൽ.എ പറഞ്ഞു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗതയിലാക്കാൻ എൽ.എ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ടി.ജെ. വിനോദ് പറഞ്ഞു.