കളമശേരി: ഏലൂർ നഗരസഭയിൽ ഒമ്പതാം വാർഡിൽ മൂന്നു മാസമായി കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ കൗൺസിലർ മാഹിന്റെ നേതൃത്വത്തിൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു. വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ അഗസ്റ്റിനെ പ്രതിഷേധമറിയിച്ചു. പ്രസിഡന്റ് പി.ബി.രാജേഷ്, സതീഷ്, ഷിബു, അസൈനാർ, പ്രസാദ് എന്നിവർ പങ്കെടുത്തു.