പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിന്റെ വികസനപ്രശ്നങ്ങളിൽ എം.എൽ.എയുടെ നിരന്തര അവഗണന തുടരുന്നതിൽ പ്രതിഷേധിച്ച് സി.പി.എം ധർണ നടത്തി. ഏരിയാ കമ്മറ്റിഅംഗം കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.എ. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. രാജൻ, കെ.കെ. സുനിൽദത്ത്, സലാം നൊച്ചിലകത്ത് എന്നിവർ സംസാരിച്ചു.