കാലടി: തൊഴിൽ നഷ്ടപ്പെട്ട സ്വകാര്യബസ് തൊഴിലാളികൾക്ക് പുനരുജ്ജീവന പാക്കേജ് നടപ്പിലാക്കണമെന്ന് ജില്ലാ പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) അങ്കമാലി കാലടി അത്താണി കൊരട്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. കാലടി നാസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. പി.ജെ. വർഗീസ് അദ്ധ്യക്ഷനായി. തൊഴിലാളികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം യൂണിയൻ സംസ്ഥാന കമ്മിറ്റിഅംഗം എം.കെ. ബാബു നിർവഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കെ.എസ്. ബിനോജ്, ട്രഷറർ കെ.പി. പോളി, അങ്കമാലി ഏരിയാ സെക്രട്ടറി സി.കെ. സലിംകുമാർ, ബേബി കാക്കശേരി, പി.എൻ. അനിൽകുമാർ, പി.കെ. പൗലോസ്, പി.ഒ. ബിജു, അഖിൽ രാജേഷ്, എം.എസ്. ദീലീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ജെ. വർഗീസ് (പ്രസിഡന്റ്), പി.എൻ. അനിൽകുമാർ, പി.കെ. പൗലോസ്, പി.എസ്. ജിഷ്ണു (വൈസ് പ്രസിഡന്റുമാർ), കെ.പി. പോളി (ജനറൽ സെക്രട്ടറി), എം.എസ്. ദിലീപ്, കെ.എസ്. ബിനോജ്, പി.ഒ. ഷിജു (ജോ. സെക്രട്ടറിമാർ), അഖിൽ രാജേഷ് (ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.