education

ചോറ്റാനിക്കര: ചോറ്റാനിക്കര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ ജോണി അദ്ധ്യക്ഷനായി.

പി.ടി.എ പ്രസിഡന്റും പഞ്ചായത്ത് പ്രസിഡന്റുമായ എം.ആർ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ സനിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എൽദോ ടോം പോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ പ്രദീപ്, പ്രിൻസിപ്പൽ ലാലി ജോസഫ്, സോണി വർഗീസ്, ഹെഡ്മിസ്ട്രസ് ഹെലൻ തുടങ്ങിയവർ സംസാരിച്ചു.