പറവൂർ: സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന ലക്ഷ്യത്തോടെ മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പച്ചക്കറിത്തൈകൾ നൽകി. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് എച്ച്.എം.ഡി.പി സഭ മാനേജർ രഞ്ജിത്തിന് കൈമാറി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് ദിനേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ നീതു, ബാങ്ക് ഭരണസമിതിഅംഗം എൻ.ബി. സുഭാഷ്, ഹെഡ്മിസ്ട്രസ് ശ്രീകല എന്നിവർ പങ്കെടുത്തു.