ആലുവ: യു.സി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പ്രഭാഷണ പരമ്പര ഡോ. ശശി തരൂർ എം.പി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ദേശീയത, ബഹുസ്വരത, ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തെ ആസ്പദമാക്കി 17ന് വൈകിട്ട് ഏഴിന് ഡോ. ശശി തരൂർ എം.പി ഉദ്ഘാടന പ്രഭാഷണം നടത്തും. ശ്രോതാക്കൾക്ക് സംവദിക്കാനുള്ള അവസരമുണ്ടാകും. പങ്കെടുക്കേണ്ടവർ 16ന് മുമ്പ് മോഡറേറ്ററുമായി ബന്ധപ്പെടണം. email–pro@uccollege.edu.in