photo
റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത മഹാരാജാസ് കോളേജ് വിദ്യാർത്ഥി കാർത്തിക് കൃഷ്ണയെ ചെറായിഈഴവ സമാജം കുടുംബയൂണിറ്റ് വാർഷികത്തിൽ അനുമോദിക്കുന്നു

വൈപ്പിൻ: ചെറായിഈഴവ സമാജം കുടുംബയൂണിറ്റ് വാർഷികം എസ്.എൻ.ഡി.പിയോഗം യൂണിയൻ കമ്മിറ്റിഅംഗം ബിനുരാജ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ. രത്‌നൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മഹാരാജാസ് കോളേജ് വിദ്യാർത്ഥി കാർത്തിക് കൃഷ്ണയ്ക്ക് വയൽവാരം സ്വയംസഹായസംഘത്തിന്റെ ഫലകവും കാഷ് അവാർഡും നൽകി അനുമോദിച്ചു. കൺവീനർ ടി.ആർ. മുരളി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.

ഭാരവാഹികളായി പ്രീമ ഷിജു( കൺവീനർ), സവിത ഗോപാലകൃഷ്ണൻ (ജോ.കൺവീനർ), ടി.എസ്. പ്രകാശൻ, ടി.ആർ. മുരളി, ക്ഷേമാവതി ഗോപി, മിനി ഗോപാലകൃഷ്ണൻ, പ്രീത ലിനരാജ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.