പറവൂർ: പറവൂർ - വടക്കേക്കര സർവീസ് സഹകരണബാങ്ക് വാർഷിക പൊതുയോഗത്തിൽ വിവിധ മേഖകളിലെ മികച്ച കർഷകരെ ആദരിച്ചു. കർഷകർക്കുള്ള പുരസ്കരങ്ങൾ ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് വിതരണം ചെയ്തു. 2020 - 2021 വർഷത്തെ ഇരുപത്തഞ്ച് ശതമാനം ഡിവിഡന്റ് പ്രഖ്യാപിച്ചു. മുതിർന്ന അംഗങ്ങൾക്കുള്ള പെൻഷൻ അർഹതയ്ക്ക് ഇളവ് വരുത്തി.