ആലുവ: നവതി പിന്നിട്ട എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖയിലെ മുൻ ഭാരവാഹികളെ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, കൗൺസിലർ കെ.സി. സ്മിജൻ, ശാഖാ സെക്രട്ടറി സി.ഡി. സലിലൻ, വൈസ് പ്രസിഡന്റ് ടി.എ. അച്യുതൻ, കമ്മിറ്റിഅംഗം സതി രാജപ്പൻ എന്നിവർ സംസാരിച്ചു.
മുൻ ശാഖാ പ്രസിഡന്റുമാരായ സി.കെ. ശ്രീധരൻ , സി.കെ. പുഷ്‌കരൻ, പി.കെ. രവി, സി.ഡി. സലിലൻ, സി.സി. അനീഷ്‌കുമാർ, വൈസ് പ്രസിഡന്റുമാരായ പി.ജി. വേണു, ടി.കെ. ശാന്തകുമാർ, ടി.എ. അച്യുതൻ, സെക്രട്ടറിമാരായ പി.പി. പുരുഷോത്തമൻ, എം.കെ. പുരുഷോത്തമൻ, എം.കെ. പ്രേമൻ, വേണുഗോപാൽ മലയിൽ, സി.കെ. വേണുഗോപാൽ, എം.കെ. പ്രകാശൻ, സുവിക് കൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.കെ. ചെല്ലപ്പൻ, കെ.സി. സ്മിജൻ, ദേവസ്വം മാനേജർമാരായ സി.ഡി. ബാബു, കെ.വി. രാജൻ, പ്രേമൻ പുറപ്പേൽ, അഭിലാഷ് ഹരിഹരൻ, കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജൻ, സി.കെ. വേലായുധൻ, എം.കെ. ബാബു, പി.പി. സുന്ദരൻ, പി.പി. രാജു , സി.കെ. പുഷ്‌കരൻ, കെ.എൻ. ശശി, കെ.പി. സജീവൻ, സതി രാജപ്പൻ, ഓമന രാജൻ, പി.ജി. ഭരതൻ, വേണു മുഡൂർ, പി.സി. ഷാബു എന്നിവരെയും വനിതാസംഘം, മാതൃസമിതി, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളെയുമാണ് ആദരിച്ചത്.