library
അദ്ധ്യാപകനായിരുന്ന പൗലോസിന്റെ പുസ്തകശേഖരം ഭാര്യ കുഞ്ഞമ്മ മോറക്കാല ലൈബ്രറിക്ക് കൈമാറുന്നു

കിഴക്കമ്പലം: കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ മലയാളം അദ്ധ്യാപകനായിരിക്കെ അകാലത്തിൽ വിടപറഞ്ഞ പൗലോസിന്റെ പുസ്തകശേഖരം ഭാര്യ കുഞ്ഞമ്മ മോറക്കാല ലൈബ്രറിക്ക് സംഭാവനയായി നൽകി. വായനയേയും പുസ്തകങ്ങളേയും അതിര​റ്റ് സ്‌നേഹിച്ച അദ്ദേഹം തന്റെ സമ്പാദ്യത്തിൽ വലിയൊരുഭാഗവും പുസ്തകങ്ങൾക്കുവേണ്ടിയാണ് ചെലവഴിച്ചത്. 360 പുസ്തകങ്ങളാണ് ലൈബ്രറിക്ക് ലഭിച്ചത്. പുസ്തകങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള അലമാര വാങ്ങാനുള്ള തുകയും കൈമാറി. ലൈബ്രറി പ്രസിഡന്റ് എം.കെ. വർഗീസ്, വൈസ് പ്രസിഡന്റ് പി.ഐ. പരീകുഞ്ഞ്, സെക്രട്ടറി സാബു വർഗീസ് എന്നിവർ പുസ്തകങ്ങൾ ഏ​റ്റുവാങ്ങി.