വൈപ്പിൻ: കേരളശാസ്ത്ര സാഹിത്യ പരിഷത്ത് ചെറായി യൂണിറ്റ് സമ്മേളനം പ്രസിഡന്റ് എം.ബി. ശോഭികയുടെ അദ്ധ്യക്ഷതയിൽ കൂടി. സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ് ബാബു പള്ളാശേരിയെ ആദരിച്ചു. സെക്രട്ടറി എം. കെ. ദേവരാജൻ പ്രവർത്തകറിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രൊഫ. പി.കെ. രവീന്ദ്രൻ യൂണിറ്റ് രേഖ വിശദീകരിച്ചു. കെ.ഡി.കാർത്തികേയൻ ക്ലാസെടുത്തു. ഭാരവാഹികളായി എം.ബി.ശോഭിക (പ്രസിഡന്റ്), എൻ.കെ. സുരേഷ് (വൈസ് പ്രസിഡന്റ്), എം.കെ. ദേവരാജൻ (സെക്രട്ടറി), മിനി ബാബു (ജോ. സെക്രട്ടറി), ഹരി ചെറായി, നീതു ഗിരീഷ്, ഉഷ സദാശിവൻ,.ഡി. മീര, ടി.വി. ദിനൻ, എം.കെ. വിശ്വംഭരൻ, എൻ.കെ. സുരേഷ്ബാബു എന്നിവരെ തിരഞ്ഞെടുത്തു.