kklm
കണ്ണായിക്കാട്ട് - വെട്ടിക്കാപറമ്പിൽത്താഴം റോഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കുന്നു.

കൂത്താട്ടുകുളം: എം.എൽ.എയുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കണ്ണായിക്കാട്ട് - വെട്ടിക്കാപറമ്പിൽത്താഴം റോഡിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കുര്യാക്കോസ്, ജിജോ ടി. ബേബി, പി.സി. ഭാസ്കരൻ, സി.എ. തങ്കച്ചൻ, ടി. എസ്‌. സാറ, എം.എ. ഷാജി എന്നിവർ പങ്കെടുത്തു.